Wednesday, June 15, 2011

One night at the call centre,,, When i met d GOD!!

That night. God came to my call center. {Phone is kept in my room, so the name 'call centre'}. It was a surprise visit. And he revealed me the greatest truth of life. I was quite astonished that God alone told this. But later when we think about it, i also came to same conclusion- God was right....

അന്നൊരു വെള്ളിയാഴ്ച്ച അയിരുന്നു. ഒരു ഇണ്റ്റര്‍വ്യൂ വിണ്റ്റെ ഫലം അറിയാന്‍ വേണ്ടി ഞാന്‍ ഇണ്റ്റര്‍നെറ്റില്‍ കുത്തിയിരിക്കുകയായിരുന്നു. ഒടുവില്‍ ഫലം വന്നപ്പോള്‍ വീണ്ടും ഞാന്‍ പുറത്ത്‌. ഈശ്വരാ എണ്റ്റെ നമ്പര്‍ എപ്പം വരും?? ഞാന്‍ വിചാരിച്ചു. ഇനി സകല ദൈവങ്ങളേയും വിളിക്കാം "ഗുരുവായൂരപ്പാ, നോമ്പ്നോറ്റ്‌, മുട്ടിപ്പായി പ്രാര്‍ത്ഥിചോളാമേ." 
ഠേ! എണ്റ്റെ കരണകുറ്റിക്കിട്ട്‌ ഒരു അടി തന്നുകൊണ്ടാണ്ണ്‌ ദൈവം പ്രത്യക്ഷപെട്ടത്‌. ഇന്നിട്ട്‌ പറഞ്ഞു, നിന്നോടു പല തവണയായി പറയണമെന്നു വിചാരിക്കുന്നു. വിളിക്കുമ്പോള്‍ ഒരറ്റ ദൈവത്തെ വിളിക്കെടാ. ഇതൊരുമാതിരി രണ്ടു തോണിയില്‍ കാലിടുന്നപോലെ. അല്ലപിന്നെ. 
ഹൊ! ദൈവത്തെകണ്ട്‌ ഞാന്‍ സാഷ്ടാഗം പ്രണമിച്ചുകൊണ്ടു പറഞ്ഞു "ദൈവമെ, ഇന്നത്തെകാലമല്ലെ, ജീവിച്ചുപോകണമെങ്കില്‍ ഉടായിപ്പ്‌ നമ്പെറൊക്കെ അറിയണം! ഇപ്പോള്‍ എന്നെ തല്ലാനെങ്കിലും അങ്ങ്‌ പ്രത്യക്ഷപെട്ടല്ലൊ. അത്രയേ ഞാനും ഉദ്ദേശിച്ചുള്ളു"
"അമ്പട കേമാ, സണ്ണികുട്ടാ! നീ കൊള്ളാലൊ" എന്നെ കെട്ടിപിടിച്ചുകൊണ്ടു ദൈവം പറഞ്ഞു. 
ഞാന്‍ പറഞ്ഞു, "ക്ഷമിക്കണം, സണ്ണികുട്ടനല്ല, ഹരി.".
"ഒ കെ! ആകട്ടെ എന്തിനാ നീ എന്നെ വിളിച്ചത്‌?"
"അതു പിന്നെ, ഒരു സങ്കടം ബോധിപ്പിക്കാനാണ്ണു. കോളേജ്‌ കഴിഞ്ഞു. അച്ചന്‍ റിട്ടയറായി. വരുമാനമൊന്നുമില്ല. പണ്ടത്തെപോലെയൊന്നുമല്ല, ഗേള്‍ ഫ്രെണ്ടിനൊക്കെ എന്താ ചിലവിപ്പോള്‍! ഒരു ജോലി ഒപ്പിച്ചുതരണം. അങ്ങു വിചാരിച്ചാല്‍ സാധിക്കാത്തതായി ഒന്നുമില്ലല്ലൊ."
"അതെ, മോനെ, നിണ്റ്റെ സംഗതിയൊന്നും ശരിയല്ല. മോന്‍ നന്നായി പരിശ്രമിക്കണം കേട്ടൊ. എങ്കിലേ മുന്നോട്ട്പോകാന്‍ പറ്റു. എണ്റ്റെ അനുഗ്രഹം എപ്പോഴുമുണ്ടു" 
ഞാന്‍ കരുതി, സ്റ്റാര്‍ സിംഗര്‍ സ്വര്‍ഗ്ഗത്തിലും എത്തിയോ!
അങ്ങനേ ദൈവം തിരിച്ചു പോകാന്‍ നോക്കിയപ്പൊള്‍ ഞാന്‍ ചോദിച്ചു, "അല്ല ഭഗവാനേ, അവിടെയും ഗ്രൂപ്കളി തുടങ്ങിയോ? ദൈവം ഒന്നേയുള്ളു എന്നു പറഞ്ഞിട്ട്‌ അങ്ങു തന്നെ ഇപ്പൊള്‍ ഏതെങ്കിലും ഒരു ദൈവത്തെ വിളിക്കാന്‍ പറയുന്നു! അതിലെ യുക്തി പിടികിട്ടിയില്ല".
ഒരു നെടുവീര്‍പ്പോടെ ദൈവം പറഞ്ഞു "ഗ്രൂപ്‌ കളിച്ചതൊന്നുമല്ല, പക്ഷെ, മണ്ടന്‍മാരായ നിങ്ങള്‍ മനുഷ്യര്‍ തന്നെ എനിക്കു ഗ്രൂപുണ്ടാക്കി പരസ്പരം പോരാടുന്നു. ഞാന്‍ തന്നേയാണ്ണു യേശു, വിഷ്ണ്ണു, അല്ലാഹു എന്നൊക്കെ പറഞ്ഞാല്‍ നിങ്ങളൊക്കെ എന്നേയും തല്ലികൊല്ലില്ലായെന്നു അരു കണ്ടു?"
"നീ പറഞ്ഞപോലെ പഴയ കാലമൊന്നുമല്ല, കലിയുഗമാണ്ണു, എനിക്കും  പിടിച്ചു നില്‍ക്കന്‍ ഉടായിപ്പു വിദ്യകള്‍ പഠിച്ചേ തീരു!"...

5 comments:

  1. creative thinking. Good one.

    ReplyDelete
  2. i remember a old malayalam song now..
    "manushyan mathangale srustichu,
    mathagal daivangale srustichu.."

    ReplyDelete
  3. :D .. enik ishtappettu

    Adwaida

    ReplyDelete
  4. @anonymous... thnx
    @anup.. so true
    @adwaida... thnx & do come back

    ReplyDelete

Put in your thoughts here!!!