2009 November...
B. Tech ഒന്നാം വര്ഷംതൊട്ടു നമ്മള്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരു സ്വപ്നം, റിഥം, പൂവണിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി. ആ ഒരു സന്തോഷത്തില്‍ ആണ് ഞാന്‍ വീട്ടില്‍പോയത്. തിരിച്ചു വരുമ്പോഴേക്കും വലിയ പണിയാണ് യൂണിവേര്സിറ്റി വക കിട്ടിയത്. S7 യൂണിവേര്സിറ്റി ഏക്സാം, S3 സപ്പ്ളി എക്സാം, S7 ഇന്റെര്‍ണല്‍സ് ഒക്കെ ഡിസംബര്‍ മാസത്തില്‍ നടക്കും എന്ന് നോട്ടീസ് കിട്ടി. അഞ്ച് S7 യൂണിവേര്സിറ്റി ഏക്സാം, 7 S7 ഇന്റെര്‍ണല്‍സ് എക്സാം, 2 S3 സപ്പ്ളി എക്സാം (ആറു S3 സപ്പ്ളി എക്സാം എഴുതിയവര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു) 31 ദിവസം, പത്ത് ദിവസം അവധി, ഏഴു യൂണിവേര്സിറ്റി, ഏഴു ഇന്റെര്‍ണല്‍സ് ഒപ്പം രണ്ടു അസൈന്‍മെന്റും. ദൈവമേ ഇതൊക്കെ നമ്മള്‍ എങ്ങനെ സഹിക്കും!!!
ഒടുവില്‍ അസൈന്‍മെന്റ് രണ്ടു 'SNICKERS'ിനു ജൂനിയര്‍സിനു കൊടുത്തു ഒഴിവാക്കി. തുണ്ട് വെച്ച് എഴുതിയത് കൊണ്ട് ഇന്റെര്‍ണല്‍സിന്റെ കാര്യവും റെഡി. ഇനി യൂണിവേര്സിറ്റി എക്സാം. മനസ്സില്‍ ദൈവമേ എന്ന് വിളിച്ചു രണ്ടുംകല്‍പ്പിച്ചു പോയി എഴുതി. അതില്‍ ഒരാഴ്ച്ച എനിക്ക് നാല് എക്സാം ആയിരുന്നു (ആറു എഴുതിയവരുടെ അവസ്ഥ എന്തായിരിക്കും??) അഗ്നിപരീക്ഷ കഴിഞ്ഞു മുപ്പത്തിയൊന്നാം തിയ്യതി അവസാന യൂണിവേര്സിറ്റി ഏക്സാം എഴുതി ഇന്റെര്‍ണല്‍സില്‍ എത്ര മാര്‍ക്ക് കിട്ടി എന്ന് അന്വേഷിച്ചു തുടങ്ങി . ഇതാ വരുന്നു അടുത്ത പണി. IMഇല് ഇന്റെര്‍ണല്‍സ്ഇല്ല. വേറെ വഴിയൊന്നുമില്ല നേരെ സാറിന്റെ കാലുപിടിച്ചു. ഒടുവില്‍ മൂപ്പര്‍ ഒരു കണ്ടിഷന്‍ വച്ചു. യൂണിവേര്സിറ്റി ചോദ്യപ്പേപ്പര്‍ മുഴുവന്‍ എഴുതി പിറ്റേന്ന് രാവിലെ ഒന്‍പതു മണിക്ക് മുന്നേ സാറിന്റെ മേശപുറത്ത് വെച്ചാല്‍ ഇന്റെര്‍ണല്‍സ്തരാം. അത് സമ്മതിച്ചു നേരെ ഹോസ്റ്റലില്‍ ചെന്ന് എഴുത്ത് തുടങ്ങി. പന്ത്രണ്ട്മണിക്ക് ന്യൂഇയര്‍ ആഘോഷിക്കാന്‍ വേണ്ടി മാത്രമാണ് എഴുന്നേറ്റതു. തിരിച്ചു വന്നു വീണ്ടും എഴുത്ത് തുടര്‍ന്നു. ഒടുവില്‍ എഴുതി തീര്‍ന്നപ്പോള്‍ മൂന്ന് മണി . ഹോ നൂറു മാര്‍കിന്റെ യൂണിവേര്സിറ്റി ഏക്സാം സ്കൂട്ടി ഒന്‍പതു മണിക്ക് കിടന്നുറങ്ങുന്നു. മൂന്നു മാര്‍ക്കിനു വേണ്ടി മൂന്ന് മണിവരെ ഇരുന്നു അസൈന്‍മെന്റ്എഴുതുന്നു. മടിയന്‍ മല ചുമക്കും എന്ന് പണ്ടാരോ പറഞ്ഞത് വെറുതെയല്ല എന്ന് മനസിലായി. ഏതായാലും വളരെ നല്ല ഒരു ന്യൂഇയര്‍ ഗിഫ്റ്റാണ്ണു യൂണിവേര്സിറ്റിയും കോളേജും ചേര്‍ന്നു തന്നത് .
വാല്‍ക്കഷണം:- ഭാഗ്യം കൊണ്ടോ പൂര്‍വികരുടെ പ്രാര്‍ത്ഥനകൊണ്ടോ എന്തോ റിസള്‍ട്ട് വന്നപ്പോള്‍ ഞാന്‍ എല്ലാത്തിലും പാസ്സായി....!!!
No comments:
Post a Comment
Put in your thoughts here!!!