ഹേ റിക്ഷാ വാലാ, മെട്രോ സ്റ്റേഷന്‍ തക് ജാനാ ഹെ... കിതനാ???
20 സാബ്
20! തൊ സ്യാതാ ഹെ 10 ദേ ദൂന്ഗ..
12 കാ സവാരി ഹെ സാബ് 10 കോ നഹി ചലേഗാ
ഫിര്‍ പെഹലേ 20 ക്യൊം ബുലായാ??? ടിക്ക് ഹെ 12 സേ ചലോ
അറിയാവുന്ന ഹിന്ദി വച്ച് ഞാന്‍ പറഞ്ഞൊപ്പിച്ചു...
ഡല്‍ഹിയില്‍ വന്നിറങ്ങിയപ്പോള്‍ തൊട്ടുള്ള ആഗ്രഹമായിരുന്നു സൈക്കള്‍ റിക്ഷയില്‍ കേറണം എന്നു. ആ ഒരു ത്രില്‍ 5 മിനിറ്റ് കൊണ്ടു പോയി.. കുണ്ടും കുഴിയും നിറഞ്ഞ ഡല്‍ഹി റോഡില്‍ റിക്ഷയില്‍ സഞ്ചരിക്കുക എന്നുപറയുന്നത് നടു ഒടിയുന്ന കേസാണ്. കുടാതെ ഭയങ്കര പൊടിയും. കേറിയല്ലോ എന്നായി എന്നിക്കു.
അപ്പോഴാണ് ഞാന്‍ ആ രിക്ഷാക്കാരനെ ശ്രദ്ധിച്ചത്. മെലിഞ്ഞുണങ്ങിയ ഒരു കോലം. (എന്നേക്കാള്‍ മെലിഞ്ഞ ഒരാള്‍ എന്നു പറയുമ്പോള്‍ തന്നെ നിങ്ങള്‍ക്കു ഊഹിക്കാം) അയാളുടെ ഷര്‍ട്ട്‌ഇല് എനിക്ക് കൂടി കേറാം. ആ മെലിഞ്ഞുണങ്ങിയ റിക്ഷാക്കാരനില്‍ ഞാന്‍ ഇന്ത്യയുടെ ഹൃദയം കണ്ടെത്തുകയായിരുന്നു.
ഇന്ത്യ എന്ന മഹാരാജ്യത്ത് റിക്ഷാവാലകളുടെ എണ്ണം എടുത്താല്‍ യുറോപ്പിലെ മുന്കിട രാജ്യങ്ങളായ poland, sweden... അത്രയും വരും. ദിവസവും നടുവോടിയെ സൈക്കിള്‍ ചവിട്ടി കിട്ടിയ വരുമാനം കൊണ്ടു കുടുംബം നോകുന്നതിനു പിറകെ കള്ള്, കഞ്ചാവ് എന്നിവയും. എന്നാണാവോ ഈ സ്ഥിതിക്ക് ഒരു മാറ്റം എത്രയൊക്കെ പുരോഗമിച്ചാലും ഇന്ത്യയിലെ താഴെകിടക്കാര്‍ എന്നും ദരിദ്രരായി തന്നെ നില്‍ക്കും. മാറി നിന്ന് സഹതപിക്കുകയല്ലാതെ നമ്മളാരും തന്നെ ഒന്നും ചെയ്യാന്‍ പോന്നില്ല. ഞാനും.
എല്ലാ ചിന്തകളും ഒരു യാത്രയാണ്. ഒരിക്കല്‍ അത് അവസാനിക്കും.റിക്ഷ മെട്രോ സ്റ്റേഷന്‍ എത്തിയത് പോലെ. ഞാന്‍ അയാളുടെ കൂലി കൊടുത്തു സ്റ്റേഷന്‍റെ തിരക്കിലേക്ക് മറഞ്ഞു. തിരിഞ്ഞു നോക്കാന്‍ ധൈര്യം ഇല്ലാതെ....