S4 സപ്പ്ളിമെന്റെരിഎക്സാം നടക്കുന്ന കാലം. സീനിയര്‍സ് പോയത് കൊണ്ട് നമ്മളെ മെയിന്‍ ഹോസ്റ്റല്‍ ഇലേക്ക് മാറ്റാന്‍ പെട്ടന്ന് തിരുമാനം ഉണ്ടായി. എക്സാം ഉണ്ടെന്നു പറഞ്ഞിട്ടും മാനേജ്മന്റിന് ഒരു കുലുക്കവുമില്ല. ഒടുവില്‍ ഹോസ്റ്റല്‍ മാറേണ്ടിവന്നു. മാറി അവിടെ സെറ്റിലാകുനതിനു മുന്നേ ഇതേ വരുന്നു 8086 microprocessorിന്റെ പരിക്ഷ. അതിന്റെ തലേന്ന് തന്നെ ഹോസ്റ്റലില്‍ കറണ്ടു പോകുകയും അടി ഉണ്ടാകുകയും ചെയ്തു. പോരെ പൂരം. ഒരക്ഷരംപോലും പഠിച്ചില്ല, എക്സാം എഴുതണ്ട എന്ന് തിരുമാനിച്ചു ഞാന്‍ കിടന്നുറങ്ങി. രാവിലെ ചിന്തിച്ചു ഏതായാലും പോയി എഴുതാം. നോക്കുമ്പോള്‍ ഹാള്‍ടിക്കറ്റ് കാണുന്നില്ല. നൂറു രൂപയ്ക്ക് ഡ്യൂപ്ലിക്കേറ്റ് ഹാള്‍ടിക്കറ്റ് വാങ്ങി എക്സാംഹാളില്‍ കയറിയപ്പോള്‍ ഒന്പതേമുക്കാല്. ചോദ്യപ്പേപ്പര്‍ വാങ്ങി ഒന്ന് കണ്ണോടിച്ചു നോക്കിയപ്പോള്‍ കണ്ണ് തള്ളിപോയി. അടുത്തിരുന്ന മച്ചാന് ടീച്ചറോട് ചോദ്യപ്പേപ്പര്‍ മാറിപോയി എന്ന് വരെ പറഞ്ഞു. സ്റെപ്അപ്പ് മോട്ടോര്‍ എന്നൊക്കെ കണ്ടപ്പോള്‍ ഇത് ഇലക്ട്രിക്കല്‍കാരുടെ ചോദ്യപ്പേപ്പര്‍ ആണോ എന്ന് സംശയിച്ചു. ഒന്നും എഴുതാന്‍ ഇല്ലാതെ ഞാന്‍ അടുത്തുള്ള പാച്ചിക്കയുടെ പേപ്പറില്‍ നോക്കി. 8086ഇന്റെ പോലെയുള്ള ഒരു ചിത്രം. ഏതാണ് ചോദ്യം എന്നുപോലും നോക്കാതെ ഞാന്‍ അത് വരച്ചുവെച്ചു. ഇശ്വരാ ഇനി എന്തുചെയും. സമയം ആണ്ണേല്‍ നീങ്ങുന്നുമില്ല. ചുറ്റിലും ഉള്ള ആരുംതന്നെ എഴുനേല്‍ക്കുന്ന ലക്ഷണം ഇല്ല. ഒരു 10.20 വരെ ഞാന്‍ വെറുതെ ഇരുന്നു. അപ്പോളാണു അപ്പുറത്ത് നിന്നും ഒരുത്തന് എഴുന്നേറ്റു പോയത്. ഹാവു ആശ്വാസമായി. ഇനി ധൈര്യമായിട്ട് എഴുന്നേറ്റു പോകാം. ഞാന്‍ തയാറായി പേപ്പര്‍ കെട്ടിവെക്കുംപോഴേക്കും ഒരു ജാഥപോലെ വരിവരി ആയി എല്ലാവരും പുറത്തേക്കു പോകുന്നത് കണ്ടത്. ഞാനും ഇറങ്ങി. നമ്മള് എല്ലാവരും കൂടി ഹോസ്റെലിലേക്ക് മടങ്ങി. ഹാള്‍ടിക്കറ്റ് വാങ്ങാനായി കൊടുത്ത id card തിരിച്ച് വാങ്ങിയില്ല എന്ന് ഓര്‍മ്മ വന്നതുകൊണ്ടു ഞാന്‍ എബിയെയും കൂട്ടി തിരിച്ചു എക്സാം സെല്ലില്‍ പോയി. പതിവില്ലാത്ത അത്രയും നേരത്തെ നമ്മളെ കണ്ടു എക്സാം ഓഫീസര്‍ അത്ഭുതപെട്ടു. പിന്നെ തുടങ്ങി ഉപദേശം. ഹോ ഒന്നാം ക്ലാസ്സ്തൊട്ടു തുടങ്ങിയതും ഇന്നും തുടര്‍ന്നുവരുന്നതും ആയ ഒരു സംഭവം. എന്നത്തെയുംപോലെ ഒരു ചെവിയില്‍കൂടി കേട്ടു മറു ചെവിയില്‍കൂടി കളഞ്ഞു. കുറെ പറഞ്ഞപ്പോള്‍ എബി തിരിച്ചു പറഞ്ഞു "സര് അറിയവുനതൊക്കെ എഴുതി പിനെന്തിനാ അവിടെ ഇരിക്കുന്നത്?". ഞാന്‍ ഉള്ളാലെ ചിരിച്ചു.
അടുത്ത കൊല്ലം എഴുതാം എന്ന് പറഞ്ഞു ഞാനും എബിയും അവിടുന്നിറങ്ങി. റിസള്‍ട്ട് വന്നപ്പോള്‍ പ്രതീക്ഷിച്ചപോലെ എനിക്ക് പതിനാറു മാര്‍ക്ക്....
വാല്‍കഷ്ണം:- സപ്പ്ളി എഴുതി മനംമടുത്ത എല്ലാവര്ക്കും വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഒരു നാള് വരും സപ്പ്ളികള്‍ ഇല്ലാത്ത ആ നല്ല നാളുകള്‍ക്ക് വേണ്ടി നമ്മുക്ക് കാത്തിരിക്കാം, പ്രാര്‍ഥിക്കാം ....
വാല്‍കഷ്ണം:- സപ്പ്ളി എഴുതി മനംമടുത്ത എല്ലാവര്ക്കും വേണ്ടി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഒരു നാള് വരും സപ്പ്ളികള്‍ ഇല്ലാത്ത ആ നല്ല നാളുകള്‍ക്ക് വേണ്ടി നമ്മുക്ക് കാത്തിരിക്കാം, പ്രാര്‍ഥിക്കാം ....