Monday, November 14, 2011

ഒരു ലാപ്ടോപ്പിന്റെ കഥ...

ആറ്റുനോറ്റ് ഞാനൊരു ലാപ്ടോപ്പ്എടുത്ത കഥയാണിത്. മാസങ്ങള്‍ കാത്തുനിന്ന് ഒരു ഡെല്‍ ലാപ്ടോപ്പിന് ഓര്‍ഡര്‍ കൊടുത്തു. അപ്പോഴാണ് മനസ്സിലായത്‌ വെസ്റ്റ്‌ ബംഗാള്‍, കേരളം, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലാപ്പ് 'ഇമ്പോര്‍ട്ട്' ചെയ്യാന്‍ VAT അടയ്ക്കണ്ണം. ദൈവമേ ഹിന്ദി പോലും അറിയാത്ത ഞാന്‍ sales tax ഓഫീസ് തപ്പിപിടിച്ചു VAT അടയ്ക്കണ്ണം. അങ്ങനെ ഒരു ശനിയാഴ്ച ഇതിനായി ഇറങ്ങിതിരിച്ചു. എങ്ങോട്ടെന്നറിയാതെയുള്ള യാത്ര. എന്റെ ഭാഗ്യത്തിന് ഈ ഓഫീസ് , ഫ്ലാറ്റില്‍ നിന്നും 3km ദൂരം മാത്രമേ ഉണ്ടായുള്ളൂ. അങ്ങനെ അവിടെ എത്തിചേര്‍ന്നപ്പോള്‍ ഒരു ജീവി പോലും അവിടെ ഇല്ല. അപ്പോഴാണ് എനിക്കുപറ്റിയ അമളി മനസിലായതു. അന്ന് രണ്ടാം ശനിയാഴ്ച ആയിരുന്നു. ഇനി തിങ്കളാഴ്ച രാവിലെ വന്നു അടച്ചിട്ടു ഓഫീസില്‍ പോകാം.(അതൊരു വ്യാമോഹം മാത്രമായിരുന്നു. സര്‍ക്കാര്‍ ഓഫീസ് അല്ലേ.)
അങ്ങനെ  തിങ്കളാഴ്ച രാവിലെ പത്തിന് ഓഫീസില്‍ ഞാനെത്തി. വീണ്ടും വിജനമായ ഓഫീസ്. ഇന്നും അവധിയാണോ, ഞാന്‍ വാച്ച്മാനോട്‌ ചോദിച്ചു. അയാള്‍ പുച്ഛത്തോടെ പറഞ്ഞു പതിനൊന്ന് മണിക്ക് വാ. ഹ്മം അപ്പോള്‍ അതാണ് സംഗതി. ഞാന്‍ കാത്തുനിന്നു.
ഒരു 11.15 ആയപ്പോഴേക്കും ഓഫീസ് നിറഞ്ഞു. VAT ഫോം വാങ്ങികൊണ്ട് ചെല്ലാന്‍ പറഞ്ഞപ്പോള്‍ അടുത്തുള്ള കടയില്‍ ചെന്നു. ഈശ്വരാ അവിടെ ഒരു പത്തിരുപതു ഫോം. ഇതില്‍ ഏതാണാവോ വാങ്ങേണ്ടത്. ഒരു ഊഹം വച്ച് ഞാന്‍ നാല്‌ ഫോം വാങ്ങി. ഭാഗ്യത്തിനു അതിലൊന്ന് എന്റെ ഫോം തന്നെ ആയിരുന്നു. അങ്ങനെ അത് പൂരിപ്പിച്ച് ചലാനും അടച്ചു ഞാന്‍ കാത്തുനിന്നു. (കോളേജില്‍നിന്ന് പരിക്ഷാഫീസ്‌ അടച്ചതാണ് ഓര്മ വന്നത്).
ഒരു രണ്ടുമണിക്ക്‌ എന്റെ പേര് വിളിച്ചു. ഏഴാമത്തെ നിലയില്‍പോയി ഒപ്പിട്ടു വരാന്‍ പറഞ്ഞു. ഞാനും പ്യൂണ്‍ഉം പോയി എല്ലാം ശരിയാക്കി. അവസാനം സീല്‍വെക്കാന്‍ നേരത്ത്  പ്യൂണ്‍ പറഞ്ഞു, ദാ ആ ഓഫീസിര്‍ക്ക് പൈസ കൊടുത്തോളൂ. ആദ്യം എനിക്കു മനസിലായില്ല. ഞാന്‍ പറഞ്ഞു, ചലാന്‍ ഞാന്‍ അടച്ചല്ലോ.
ഇത് ചലാന്‍ ഒന്നുമല്ല. ഇതു എഴുതി ഒപ്പ്‌ ഇട്ടില്ലേ.. അതിനാ...

അപ്പോഴാണ് കൈക്കൂലി ആണ് എന്ന് മനസിലായത്‌. ഈശ്വരാ, ഒരു വശത്ത് എന്റെ ലാപ്ടോപ്പും മറു വശത്ത് ഇന്ത്യ, അണ്ണ ഹസാരെ, രണ്ടു മാസം മുന്നേ തലയില്‍ ഇട്ട "മേം അണ്ണ ഹൂം" എന്ന തൊപ്പി. ഞാന്‍ ധൈര്യം അവലംബിച്ച് പറഞ്ഞു, ഇത് നിങ്ങളുടെ ഡ്യൂട്ടി അല്ലേ. ഇതിനല്ലേ ഗവണ്മെന്റ് നിങ്ങള്ക്ക് ശമ്പളം തരുന്നത്.
അയാള്‍ പറഞ്ഞു , സര്‍ രാവിലെ മുതല്‍ പണി എടുകുന്നതല്ലേ അതുകൊണ്ട് എന്തെങ്കിലുമൊക്കെ....
എന്റെ രക്തം തിളച്ചു. മനുഷ്യന്‍, വാച്ച്മാന്‍ വരുനതിനു മുന്നേ എത്തി പച്ച വെള്ളം പോലും കുടികാതെ അവിടെ നിനിട്ടു, ഇപ്പോള്‍ അയാള്‍ക്ക് പൈസ കൊടുക്കണം എന്ന് പറഞ്ഞാല്‍. ഓഫീസില്‍ കേറാത്തതിനു സീനിയര്‍സിന്റെ വായില്‍നിന്നും ഉള്ള തെറി വേറേയും. ഞാന്‍ പച്ച മലയാളത്തില്‍ LBSഇല് വിളിക്കുന്ന മാപ്പാക്കു തെറി അവന്റെ അപ്പനും വീട്ടുകാര്‍ക്കും അഭിഷേകം ചെയ്തു. കാര്യം മനസ്സിലായത്‌ കൊണ്ടോ എന്തോ അയാള്‍ സീല്‍ ഇട്ടു തന്നു. തിരിച്ചു ഞാന്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ മൂന്നു മണി. ഒരു ലാപ്ടോപ്പ് വാങ്ങേണ്ട പൊല്ലാപ്പ്.....

5 comments:

  1. Ennalum puthiya LAP kittiyille? Chilavu venam? Lapinu ethra roopa ayi? i5 or i7?

    ReplyDelete
  2. Eda mone Kareeme, ithu avan Lapuvangi ennariyikan vendi ezhuthiyathallada... Ithikke avante kaliyalle...

    Hare Haree, aap Kaise bada aathmi ho hum hey.. Nannayittundu mone,, Keep writing

    ReplyDelete
  3. @ആരെടാ അത്... എന്തായാലും താങ്ക്യൂ താങ്ക്യൂ

    ReplyDelete
  4. U Can buy Dell Laptops online. They'll deliver it at your door steps.
    Online transactions will increase transparency and reduce corruption

    ReplyDelete
  5. @vishnu... i ordered online itself... still i have to pay vat for bringing laptop into west bengal (kerala and assam too)... its state govt rule... thats why i went there

    ReplyDelete

Put in your thoughts here!!!