Sunday, December 4, 2011

ശരി സര്‍. എന്നാല്‍ ഞാന്‍ യൂണ്ണിവേര്‍സിറ്റിയ്ക്കു പിടിച്ചോളാം...

മൂന്നാം സെമെസ്റെറില്‍ പഠിക്കുന്ന കാലം. സീരീസ്‌ എക്സാമിനു ഒരാഴ്ചമുന്നേ യൂണ്ണിവേര്‍സിറ്റി ചെസ്സ്‌ മത്സരം ഉണ്ടെന്നു കേട്ട് ഞാനും എന്റെ റൂംമേറ്റ്‌ അര്‍ഷാദും, സെക്സി എന്നറിയപ്പെടുന്ന മനീഷും കൂടി മെയിന്‍ ഹോസ്റ്റലില്‍ പോയി കളിച്ചു കോളേജ് ടീമില്‍ കേറിപ്പറ്റി. നമ്മള്‍ മൂന്നുപേരും, മൂന്ന് സീനിയര്‍മാരും ചേര്‍ന്നതാണ് ടീം. അങ്ങനെ മത്സര ദിവസം കഴിഞ്ഞ വര്ഷം രണ്ടാം സ്ഥാനം നേടിയതിന് കിട്ടിയ ഗമണ്ടന്‍ കപ്പുമായി നമ്മള്‍ ചെസ്സ്‌ കളിക്കാന്‍ പുറപ്പെട്ടു. പോകുമ്പോള്‍തന്നെ ഉറപ്പായിരുന്നു ആ കപ്പ്‌ നമ്മള്‍ കൈവിടും എന്ന്.പക്ഷെ നന്നായി കളിച്ചു ഒരു പോയിന്റ്‌ വിത്യാസത്തിലാണ്ണു രണ്ടാം സ്ഥാനം നമ്മള്‍ കൈവിട്ടത്. (പിന്നീട്‌ നാലാം വര്‍ഷത്തില്‍  ഒന്നാംസ്ഥാനം നേടി കുറച്ചുകൂടി വലിയ കപ്പ്‌ കോളേജില്‍ കൊടുത്തിട്ടായിരുന്നു നമ്മള്‍ ഇറങ്ങിയത്. ആദ്യത്തെവട്ടം എല്ലാവരേയും തറപറ്റിച്ച കണ്ണൂര്‍ എഞ്ചിനിയറിംഗ് കോളേജിനെയാണു നമ്മള്‍ തോല്‍പ്പിച്ചത് എന്നത് മധുര പ്രതികാരമായി.)
അങ്ങനെ മത്സരം കഴിഞ്ഞു തിരിച്ചു കോളേജില്‍ പോകാന്‍ ഒരുങ്ങി നില്‍കുംപോഴാണ്ണ്‍ ജയെഷേട്ടന്‍ പറഞ്ഞത് "രണ്ടു ദിവസം കഴിഞ്ഞാല്‍ സീരീസ്സ് എക്സാം ആണ്ണ്‍ ഇനി പോയി എഴുതിട്ടു ഒരു കാര്യവുമില്ല, ഞാന്‍ വീട്ടില്‍ പോകുവാ". sohailഇക്കയും  vijithഉം അതേറ്റുപിടിച്ചു. ഞാനും സെക്സിയും എന്തുചെയ്യണം എന്നറിയാതെ കുഴഞ്ഞു. അര്‍ഷാദ്‌ തിരിച്ചുപോയി എക്സാം എഴുതും എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു. "ശരി നീ പോയി എഴുതിക്കോ, ഞാന്‍ എഴുതുന്നില്ല. ആരെങ്കിലും ചോദിച്ചാല്‍ നീ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായി എന്നും, നമ്മള്‍ ബാക്കി റൌണ്ടുകള്‍ കളിക്കാന്‍ നിന്നെന്നും, അതുകൊണ്ടാണ് നീ നേരെത്തെ മടങ്ങിയത് എന്നും പറയാം". അതുകേട്ട് മാനം ഭയന്ന്‍ അര്‍ഷാദും സമ്മതിച്ചു.
അങ്ങനെ ഒരാഴ്ച കഴിഞ്ഞു കോളേജില്‍ തിരിച്ചെത്തിയ നമ്മള്‍ റീടെസ്റ്റിനു വേണ്ടി തെണ്ടി തുടങ്ങി. എല്ലാവരുടെയും കാലുപിടിച്ചു റീടെസ്റ്റ്‌ ഒപ്പിച്ചു. ഡി.സി.എസ് എക്സാമിന്റെ ദിവസം ഞാന്‍ പോയി എക്സാം എഴുതി ഇന്റെര്‍ണല്സ് ഒപ്പിച്ചു. അര്‍ഷാദിനെ വിളിച്ചപ്പോള്‍ അവനു ഒരു മൂഡില്ല എന്ന് പറഞ്ഞു. പിറ്റേന്ന് പോയി റീടെസ്റ്റ്‌ ചോദിച്ച അര്‍ഷാദിനോട് സര്‍ പറഞ്ഞു.
"ഹരി ഇന്നലെ വന്നു എഴുതിയല്ലോ , നീ എന്താ എഴുതാതിരുന്നത്?" 
"അത് സര്‍ ഇന്നലെ എനികൊരു മൂഡ്‌ ഇല്ലായിരുന്നു അതാ."
"ഓഹോ എന്നാല്‍ എക്സാം നടത്താന്‍ എനിക്കും ഒരു മൂഡില്ല!!"
കുറെ കാലുപിടിച്ചിട്ടും ഒരു രക്ഷയില്ല എന്ന് കണ്ട അര്‍ഷാദ്‌ ആവസാനം ഇങ്ങനെ പറഞ്ഞു ഇറങ്ങിപ്പോയി 
"ശരി സര്‍. എന്നാല്‍ ഞാന്‍ യൂണ്ണിവേര്‍സിറ്റിയ്ക്കു പിടിച്ചോളാം..."


വാല്‍ക്കഷണം:- ഇന്റെര്‍ണല്സ് കിട്ടാതെ സപ്പ്ളി എഴുതി വലഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും വേണ്ടി ഈ പോസ്റ്റ്‌സമര്‍പ്പിക്കുന്നു.

9 comments:

  1. who was the sir? and what happened to sexy?

    ReplyDelete
  2. @Anup...It was Krisnadas sir
    Sexy puli ayathukondu sessionals oppichu ennanu orma... :)

    ReplyDelete
  3. arshad mood illa ennu paranju ?

    ReplyDelete
  4. @anup.. ya he told that to Krishnadas sir.. he didnt get sessionals.. :)

    ReplyDelete
  5. adaaaanu...valiya comedy...POTYYYYY!!!!!..:p

    ReplyDelete
  6. @mohemmad.. oru thavana alla randu vattam :P

    ReplyDelete
  7. കൊല്ല്ലട ചക്കരെ... ഇത് ശരിക്കും നീ കലക്കി... സൂപ്പര്‍ സ്റ്റോറി....

    ReplyDelete

Put in your thoughts here!!!