വയലുകളും, കൃഷിയും, കൃഷിക്കാരും, ഉത്സവങ്ങളും മുത്തശ്ശിയുടെ മടിയില്‍ ഇരുന്നു കണ്ട കഥകളിയും ഒളിച്ചുകളിയും അമ്പലകുളത്തില്‍ മുങ്ങാംകുഴിയിട്ടതും കുളം കലക്കിയതിനു ചീത്തകേട്ടതുമായ ബാല്യം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
ഹോസ്റ്റലിലും ക്ലാസ്സിലും ഒറ്റയ്ക്കു എന്റെ ചിന്തകളെ മാത്രം താലോലിച്ച്, മടുപ്പിക്കുന്ന ഏകാന്തതയും വല്ലാത്ത ഒരു ഒറ്റപെടലും അനുഭവപെട്ട, ഒടുക്കം ഒരുപിടി നല്ല ഓര്‍മകള്‍ നല്‍കിയ കുറച്ചു ഫ്രണ്ട്സിന്റെ ഒപ്പം ആഘോഷിച്ച അവസാന മാസങ്ങള്‍; എന്റെ +2 ജീവിതം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
കമ്പ്യൂട്ടര്‍ ഗെയിംസും സോഫ്റ്റ്‌വെയര്‍സും അതിലൂടെ കമ്പ്യൂട്ടറിനെതന്നേ മനസിലെറ്റിയ, അത് മാത്രം ജീവിതമാക്കിയ കുറച്ചുകാലം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരിക്കലും തിരിച്ചുകിട്ടാത്ത നാല് വര്ഷം. ദുസ്സഹമായ സാഹചര്യത്തിലും പിടിച്ചുനില്‍കാന്‍ പ്രാപ്ത്തനാക്കിയ, സമയം ധാരാളവും പണം തിരേ ഇല്ലാത്തതും എന്നാല്‍ എന്ജോയ്മെന്റിനു ഒരു കുറവുമില്ലാതിരുന്ന, കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളും, ഭുമിയില്‍ നമ്മള്‍ തന്നെ രാജാക്കന്മാര്‍ എന്ന ഭാവത്തോടെ (അഹങ്കാരത്തോടെ) വീണ്ടുവിചാരം തീരെയില്ലാതിരുന്ന നന്നായി ഉഴപ്പി, നന്നായി ആസ്വദിച്ച കലാലയജീവിതം; അതായിരുന്നോ യതാര്‍ത്ഥ ലോകം???
പെണ്ണെന്ന വര്‍ഗ്ഗത്തെ തന്നെ വെറുത്തിരുന്ന എന്നെയും, എന്റെ ഒരുപാട് കാഴ്ചപാടുകളെയും മാറ്റിമറിച്ച, ഗ്രാവിറ്റിയെ പോലും വെല്ലുവിളിച്ചു ഉയരങ്ങളിലേക്ക് പറന്നുയര്‍ന്ന, ആ കണ്ണുകളും, ഞാനും, അവളും, ഒരുപിടി സ്വപ്നങ്ങളും മാത്രമായിരുന്ന ആ മായാലോകം അതായിരുന്നോ യതാര്‍ത്ഥ ലോകം???
ഒടുവില്‍ അതൊക്കെ സ്വപ്നങ്ങള്‍ മാത്രമാണെന്ന് പറഞ്ഞു ദൂരേക്ക് ഓടിമറഞ്ഞ ആ കണ്ണടകാരിയും, അതിനുശേഷം ജീവിതത്തില്‍ ഏറ്റവും മറക്കാന്‍ ആഗ്രഹിക്കുന്ന depression periodഉം, സിഗരറ്റ് മദ്യം എന്നിവയില്‍ അഭയംതേടിയ കാലം, അതായിരുന്നോ യതാര്‍ത്ഥ ലോകം???
പൊടിയും പുകയും നിറഞ്ഞ ബംഗ്ലൂര്‍ തെരുവുകളില്‍കൂടി പച്ചവെള്ളം മാത്രം അകത്താക്കി ഒരു ജോലിയും തേടി അലഞ്ഞുതിരിഞ്ഞ മാസങ്ങള്‍, അതായിരുന്നോ യതാര്‍ത്ഥ ലോകം???
ഇതൊന്നുമല്ല 15ഇഞ്ച് സ്ക്രീനും അതിനുള്ളിലെ കുറേ 'SQL QUERIES'ഉം, റിപ്പോര്‍ട്ടുകളും ആണ് എന്റെ യതാര്‍ത്ഥ ലോകം എന്ന് വിളിച്ചു പറഞ്ഞു എന്റെ തലക്കിട്ടു ഒരു കിഴുക്ക് തന്നു എന്നെ ചിന്തകളില്‍നിന്നും ഉണര്‍ത്തിയ പ്രൊജക്റ്റ്‌മാനേജറും, അതു കേട്ട് പൊട്ടിച്ചിരിച്ച സഹപ്രവര്‍ത്തകരും അടങ്ങിയ, മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ 'so called corporate world', യതാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കഴുതകളെ പോലെ പണിഎടുക്കാന്‍ വിധിക്കപ്പെട്ടവരുടെ ലോകം അതാണ് യതാര്‍ത്ഥ ലോകം ....