Sunday, May 8, 2011

വിഷുകണി...

വിഷു എന്നും ഒരോര്‍മയാണു. ബ്രാഹ്മ മൂഹൂര്‍ത്തതില്‍ എഴുന്നേല്‍കുന്ന എക ദിവസം. ഉണ്ണികണ്ണനെ കണികണ്ട്‌ ഒരുവര്‍ഷത്തെ പാപഭാരം മൊത്തം ഇറക്കിവച്ച്‌, ഓടിനടന്ന്‌ കൈനീട്ടം വാങ്ങി പടക്കങ്ങള്‍ പൊട്ടിച്ച്‌, ആകെ ആഘോഷമയമായ ദിവസം. എണ്റ്റെ ഓര്‍മ ശരിയാണെങ്കില്‍ കഴിഞ്ഞ 22വര്‍ഷവും അച്ചനും അമ്മയ്‌കും ഒപ്പമയിരുന്നു എണ്റ്റെ വിഷു ആഘോഷം. അതും ഉണ്ണികണ്ണനെ കണി കണ്ടുകൊണ്ടു. ഒരുതവണപോലും അതിനു മുടക്കം വരുത്തിയിട്ടില്ല. പണ്ടൊക്കെ പലരും കൈനീട്ടം വാങ്ങാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. അച്ചന്‍ കൈനീട്ടംകൊടുക്കുന്നത്‌ അപ്പുറത്ത്‌ കസേരയില്‍ ഞെളിഞ്ഞിരുന്നു ഞാന്‍ അസ്വദികാറുണ്ട്‌. അങ്ങനെ ഓര്‍മ്മകള്‍ അയവിറക്കികൊണ്ടിരിക്കുമ്പോഴേക്കും എണ്റ്റെ ഇരുപത്തിമൂന്നാം വിഷു വന്നെത്തിയിരുന്നു. ഒരു ചെയിഞ്ജ്‌ ആര്‍ക്കാണു ഇഷ്ട്മല്ലാത്തത്‌. അതു കൊണ്ട്‌ ഈത്തവണ വിഷു ബാംഗ്ളൂരിലെ റൂമ്മില്‍ ഒറ്റയക്ക്‌ ആഘോഷിക്കാമെന്നു വിചാരിച്ചത്‌. 23വര്‍ഷത്തിനിടയില്‍ അദ്യമായി ഞാന്‍ വീട്ടുകാരില്ലാതെ കണികാണുന്നു, അതും റൂമ്മിലെ സീല്ലിംഗ്‌ ഫാന്‍. അതൊക്കെ മനസ്സില്‍ കരുതി വ്യസനിച്ചിരികുകയായിരുന്നു ഞാന്‍ വിഷുതലേന്ന്‌. മനസ്സില്‍ വീട്ടിലെ ചക്കയും മാങ്ങയും, നാക്കില്‍ വെള്ളമൂറി. ഇനി പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ. അപ്പോഴാണു എഞ്ജിനീറുടെ കുരുട്ട്ബുദ്ധി മനസ്സില്‍ തോന്നിയതു. ടെക്നോളജി മനുഷ്യനെ മാറ്റിമറിക്കും. നമ്മുടെ സ്വന്തം ഗൂഗിളില്‍ ഞാന്‍ വിഷുകണി എന്നു സെര്‍ച്ച്‌ ചെയ്തുനോക്കി. അതാ 1൦൦കണക്കിനു വാള്‍പേപ്പറുകള്‍. അതില്‍ നിന്നും നല്ല ഭംഗിയുള്ള ഉണ്ണികണ്ണനോടു കൂടിയുള്ള ഒരു കണി ചിത്രം ഡൌണ്‍ലോഡ്ചെയ്തു അതു വാള്‍പേപ്പറക്കിവെച്ചു. അതിനുശേഷം ലാപ്ടോപ്പ്‌ അടുത്തുവെചു നല്ല കണി കാണാമെന്ന സന്തോഷത്തില്‍ ഞാന്‍ കിടന്നുറങ്ങി. പക്ഷെ വലിയ കെണിയായി ആ കണിമാറും എന്നു സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല. അങ്ങനെ രാവിലെ 5മണിക്ക്‌ അലാറം വെച്ചു ഞാന്‍ എഴുനേറ്റു. ലാപ്ടോപ്പ്‌ തപ്പിപിടിച്ചു കണ്‍കുളിര്‍ക്കെ ഉണ്ണികണ്ണനെ കണികണ്ടു. അമ്മ എന്നും കണി നന്നയി അസ്വദിച്ച്‌ കാണണമെന്നു പറയാറുണ്ടായിരുന്നു. അതുകൊണ്ടു ഞാന്‍ കണി അസ്വദിച്ച്‌ തന്നെ കണ്ടു. അങ്ങനെ നില്‍ക്കൂമ്പോള്‍ അതാ വരുന്നു സ്ക്രീന്‍സേവര്‍.."സണ്ണി ലിയോണ്ണിണ്റ്റെ" ഉശിരന്‍ ചിത്രങ്ങള്‍!!!...ദൈവമേ കഷ്ട്പെട്ടു കണികണ്ടൊതൊക്കെ വെറുതെയായല്ലൊ. എണ്റ്റെ ഒരുകൊല്ലം പോയികിട്ടി. എക അശ്വാസം കണികണ്ടതിനു ശേഷമാണ്‌ സണ്ണിയെകണ്ടതു എന്നത്‌ മാത്രമാണ്ണ്‌..ഹും എല്ലാം വരുന്നിടത്ത്‌ വച്ചുകാണാം. ഏതായലും ചെയിഞ്ജാഗ്രഹിച്ച എനിക്കു നല്ല ചെയിഞ്ജുള്ള വിഷുതന്നെ കിട്ടി!!!...

4 comments:

  1. enthayalum aa kollam nalla super ayirikkum..!1

    ReplyDelete
  2. കൊള്ളാം,ഇഷ്ടപ്പെട്ടു

    ReplyDelete
  3. hahaha.... sunny leone... i rmmber dwnlods thru wifi... hj splitter... hiss dos days dude...

    ReplyDelete
  4. ഹ ഹ ഹ ഹ ഹ ... ഒന്ന് രണ്ടു മൂന്നു നാല്, എന്റെ അഞ്ചു വര്ഷം പോയി!!

    ReplyDelete

Put in your thoughts here!!!