ഇതൊരു നന്ദി പറച്ചിലാണു. പണ്ടെങ്ങൊ എനിക്ക് നഷ്ട്ടപെട്ട മലയാളം വായനാശീലം ബൂലോകത്തിലൂടെ എനിക്ക് തിരിച്ച് തന്ന പ്രിയ കുഞ്ഞുട്ടന് ഒരായിരം നന്ദി. സര്‍ഗ്ഗാത്ംകത എന്നതു ബൂലോകത്ത് അനന്തമായ സാഗരമയി പരന്ന് കിടക്കുകയാണു എന്നു എനിക്ക് മനസ്സിലായതു കുഞ്ഞൂട്ട്ണ്റ്റെയും അതു വഴി മറ്റുള്ളവരുടെയും ബ്ളൊഗുകളിലൂടെ ആയിരുന്നു. എഞ്ജിനീയറിങ്ങ് പഠിക്കണം എന്ന് മനസ്സില്‍ കുറിച്ചതോടെ കൈമോശം വന്നതായിരുന്നു മലയാളം എന്ന ഭാഷ എനിക്ക്. "Techie,Rock, Cool, Dude, F**K" ഇതൊക്കെ മനസ്സിനേയും സ്വഭാവത്തേയും മാറ്റിമറിച്ചിരുന്നു. ഇതിണ്റ്റെയൊക്കെ മറയില്‍ നിന്നും മാറ്റി ഓറ്‍മ്മകളിലെ ആ നല്ല നാളുകളിലേക്ക് എന്നെ കൈപിടിച്ചു കൊണ്ടുപോയത് കൂഞ്ഞൂട്ടനായിരുന്നു. ഇനി കൂഞ്ഞൂട്ടനെ അറിയത്തവര്‍, കൂഞ്ഞൂട്ടന്‍ എല്‍ ബി എസില്‍ എണ്റ്റെ ജുനിയറാണ് ഒറിജിനല്‍ പേരു നിഖില്‍. നിഖിലിനെ കോളേജിലേ Debate Clubഇല്‍ വെചാണു ആദ്യമായി പരിചയപെടുന്നതു. പ്രൊഫഷണലിസം എന്ന പേരു പറഞ്ഞു വിദ്യാര്‍ഥികളെയും അവരുടെ കഴിവുകളെയും കെട്ടിപൂട്ടി വെക്കുന്ന പതിവു എഞ്ജിനീയറിങ്ങ് രീതീയെ ഒരളവുവരെ എല്‍ ബി എസില്‍ മാറ്റിമറിച്ചത് ദീലീപ് സാറിണ്റ്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ Debate Clubആണു. അതില്‍ മൂന്നാം വറ്‍ഷം മാത്രമേ പങ്കെടുക്കാന്‍ പറ്റിയുള്ളു എന്നത് എനിക്ക് വലിയൊരു നഷ്ട്ടമായിരുന്നു. അന്ന് പരിചയപെട്ടെങ്ങിലും ബൂലോകത്തെ കൂഞ്ഞൂട്ടനേ അടുത്തിടെ മാത്രമാണു പരിചയപെട്ടത്. പ്രതികരണശേഷി തീരേ നഷ്ട്ടപെട്ടവര്‍ക്കിടയില്‍ വേറിട്ട ഒരു അനുഭവമാണു ഒയലിച്ച, അച്ചടിചെപ്പ്, മിണ്ടാപ്പൂച്ച തുടങ്ങിയ ബ്ളൊഗുകള്‍. ഇതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തികുന്ന കൂഞ്ഞൂട്ടന്‍, കീരാങ്കീരീ, പിന്നെ ഒരിക്കലും പരിചയപെടാത്ത മിണ്ടാപ്പൂച്ചയ്ക്കും അഭിവാദ്യങ്ങള്‍. നന്ദി കൂഞ്ഞൂട്ടാ... ഒരായിരം നന്ദി... കാര്യമായി ഒന്നും മാറില്ലയെങ്കിലും മനസ്സുതുറന്നു ഉള്ളിണ്റ്റെയുള്ളില്‍ കാര്യങ്ങള്‍ അറിയാനും, ചിരിക്കനും കരയാനും അവസരങ്ങള്‍ തന്നതിന്. ആ തൂലികതുംബില്‍ നിന്ന് ഇനിയും ഇനിയും ബ്ളൊഗ്പോസ്റ്റുകള്‍ വിരിയട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു...
ഞാനങ്ങു പൊങ്ങിപ്പോയി...!
ReplyDelete:)
വളരെ ശരിയാണ്. ഞാനും കവിതാ വായനയുടെ ലോകത്തേക്ക് വന്നത് കുഞ്ഞൂട്ടന്‍ കവിതകളിലൂടെയാണ്
ReplyDeleteഹോ!!.ഈ കുഞ്ഞൂട്ടന്റെ ഒരു കാര്യം..
ReplyDeleteഹരികൃഷ്ണനും നേരുന്നു മിണ്ടാപ്പൂച്ചയുടെ അഭിവാദ്യങ്ങള്‍..