Sunday, May 20, 2012

City of Dadagiri 1 - Shit happens!!!

പട്ടിണിപരുവങ്ങളായ 7 പെങ്ങള്‍മാരെയും കുടുംബത്തെയും പോറ്റുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു എന്റെ അമ്മാവന്‍ പത്ത്‌മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊല്‍കത്തയില്‍ വന്നു കഷ്ട്ടപെടാന്‍ തുടങ്ങിയത്. ഞാനാകട്ടെ കണ്ണൂരിലെ ഒരു കുഗ്രാമത്തിലും. അവധിക്ക്‌ നാട്ടില്‍ വന്നാല്‍ കസിന്‍സിനു കൊല്‍കത്തയെപറ്റി പറയാന്‍ നൂറു നാവായിരുന്നു. ഇതൊക്കെ കേട്ട് വണ്ടറടിച്ചു എന്റെ മനസ്സില്‍ കലശലായ ആഗ്രഹം പൊട്ടിമുളച്ചു, കൊല്‍കത്തയില്‍ പോകണമെന്ന്‌. പക്ഷേ അന്ന് ആ ആഗ്രഹം ചീറ്റിപ്പോയി.
പിന്നിട് വളര്‍ന്നു വലുതായപ്പോള്‍ (അതോ ചെറുതാവുകയായിരുന്നോ) ഇതാ വരുന്നു വിപ്രോയുടെ വക ഉഗ്രന്‍ ഓഫര്‍. കൊല്‍ക്കത്തയില്‍ പോസ്റ്റിങ്ങ്‌. പണ്ടാരം ആഗ്രഹിച്ച കാലത്ത് ഇതൊന്നും നടന്നില്ല എന്ന് മാത്രമല്ല തീരെ വേണ്ടാത്ത സമയത്ത് ഇതൊക്കെ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. അങ്ങനെ ഹിന്ദിപോലും അറിയാത്ത ഞാന്‍ കൊല്‍ക്കത്ത നഗരിയില്‍ എത്തി. ചരിത്രം ഉറങ്ങുന്ന നഗരമാണ് കൊല്‍കത്ത. ഒരു കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. ഇപ്പോഴും അങ്ങനെയൊക്കെ തന്നെ, ചരിത്രം മാത്രമല്ല കൊല്‍കത്തയും ഉറങ്ങുകയായിരുന്നു ഇത്രയുംകാലം. പഴകിയ കെട്ടിടങ്ങളും, മുസ്യൂം പോലും വേണ്ടെന്നുവച്ച ട്രാമുകളും, സൈക്കിള്‍റിക്ഷകള്‍, ആകെക്കൂടി ഒരു മുപ്പതു വര്‍ഷം പിറകോട്ടു പോയ അവസ്ഥ. ദാദാഗിരിയുടെ ആ സിറ്റിയില്‍ ഉണ്ടായ ചില അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.
കൊല്‍കത്തയില്‍ വരുമ്പോള്‍ തന്നെ ഇവിടുത്തെ പെണ്‍കുട്ടികളെ പറ്റി കേട്ടറിവുണ്ടായിരുന്നു. പ്രൊജെക്റ്റില്‍ ഉള്ള നല്ലൊരു പെണ്‍കുട്ടിയെ വളയ്ക്കാം എന്നാഗ്രഹിച്ചു ഓഫീസില്‍ പോയ നമ്മള്‍ക്കു കടുത്ത നിരാശയാണ്ണ്‍ ഉണ്ടായത്‌. മരുഭൂമിയില്‍ പോലും പേരിനു മരുപ്പച്ച ഉണ്ടാകും, പക്ഷെ ഇവിടെ മരുന്നിനുപോലും ഒന്നുമില്ല. നമ്മള്‍ അഞ്ചുപേര്‍ വരുന്നു എന്ന് കേട്ടപ്പോള്‍ അതില്‍ ഒരു പെണ്ണെങ്കിലും ഉണ്ടാകും എന്നായിരുന്നു പ്രൊജക്റ്റ്‌മേറ്റ്സ് കരുതിയത്‌!!! കഷ്ടകാലം എന്നെല്ലാതെ എന്താ പറയുക.
noidaയില്‍ ആയിരുന്നപ്പോള്‍ മുട്ടിനു മുട്ടിനു ബസ്‌ സ്റ്റോപ്പ്കള്‍ കാണാമായിരുന്നു എന്നാല്‍ മണിക്കൂറുകള്‍ കാത്തു നിന്നാല്‍ മാത്രമേ ഒരു ബസ്‌ കിട്ടു. കൊല്‍ക്കത്തയില്‍ നേരെ തിരിച്ചാണ്. മുട്ടിനു മുട്ടിനു ബസുകള്‍ പക്ഷെ അതില്‍ കേറിപറ്റാന്‍ മഷിയിട്ടു നോക്കിയിട്ടുപോലും ബസ്‌ സ്റ്റോപ്പ്കള്‍കണ്ടില്ല. പിന്നിടുള്ള ഒരു യാത്രമാര്‍ഗ്ഗം shared auto ആണ്. അത് നമ്മള്‍ക്കു ശരിക്കും ബോധിച്ചു. കാരണം അതില്‍ ആണ്‍പെണ്‍ വിത്യാസമില്ലാതെ ആര്‍ക്കും സഞ്ചരിക്കാം. അങ്ങനെ വിക്ടോറിയാ മെമ്മോറിയല്‍ കണ്ടു മടങ്ങി വരുമ്പോള്‍ ഓട്ടോക്കാരന്‍ അഞ്ചുപേര്‍ക്കും പന്ത്രഹ് (അങ്ങനെ മൊത്തത്തില്‍ 75) രൂപ വേണമെന്ന് പറഞ്ഞു. വീട്ടില്‍ എത്തി ഞാന്‍ 60 രൂപ എടുത്തു കൊടുത്തു. അയാളുടെ തെറി കേട്ടപ്പോഴാണ്ണ്‍ പന്ത്രഹ് നമ്മുടെ നാട്ടിലെ പന്ത്രണ്ട് അല്ല 15 ആണെന്ന് മനസ്സിലായത്‌. കൂടുതല്‍ ചമ്മാന്‍ നില്‍ക്കാതെ  പൈസ കൊടുത്തു തടിതപ്പി.
അങ്ങനെ ഒരു ദിവസം അമ്മാവനില്‍ നിന്നും ഇവിടെ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഉണ്ടെന്നും ഞായറാഴ്ച അവിടെ സദ്യ ഉണ്ടെന്നും വിവരം കിട്ടിയത്. കടുകെണ്ണയില്‍ ഉള്ള ഭക്ഷണം കഴിച്ചു വയറാകെ പ്ല്ഗായി കിടക്കുന്ന സമയത്ത് ഒരു നേരെമെങ്കിലും നാട്ടിലെ ഭക്ഷണം കഴിക്കാലോ എന്നോര്‍ത്ത് ഞായറാഴ്ച നേരത്തെ എഴുനേറ്റ് മുറിഹിന്ദി ഉപയോഗിച്ച് മെട്രോ സ്റ്റേഷനില്‍ എത്തി. അപ്പോള്‍ അടുത്ത പ്ലഗ്.ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക്‌ ശേഷമേ മെട്രോ ഉള്ളു. അങ്ങനെ ബസ്‌ പിടിച്ചു അവിടെ എത്തി മൂക്ക്‌മുട്ടെ സദ്യ വെട്ടിവിഴുങ്ങി തിരിച്ചു വന്നു. കടുകെണ്ണയും വെളിച്ചെണ്ണയും കൂടി ചേര്‍ന്ന് പിന്നീട് കുറച്ചു ദിവസത്തേക്ക് ബെല്ലും ബ്രേക്കും ഇല്ലാതെ ആയിരുന്നു പോക്ക്....!!!

9 comments:

  1. haha.. nice 1.. orunaal njanum varum, onnu kolkatta kaanan!

    ReplyDelete
    Replies
    1. enthina daasa ippol oru kolkata sandarsanam.. ini nirbhandamanel kanpur vittupokumpol ithuvazhi pokam :)

      Delete
  2. its nice.... swantham anubhavam ayathu karanam athinu bhangi koodi :)

    ReplyDelete
  3. Adipoli......:) sherikum kolkotail nerittu poi vayar ilakiya oru effect!!! :) good work!!!

    ReplyDelete

Put in your thoughts here!!!