Sunday, May 27, 2012

City of Dadagiri 2 - Rich get richer poor gets poorer...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും വന്നതുകൊണ്ട്‌ കൊല്‍ക്കത്തയിലെ വേനല്‍ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു ദിവസം വിപ്രോ വാര്‍ഷിക അവാര്‍ഡ്ദാന ചടങ്ങും കഴിഞ്ഞു ഓഡിസിയിലേക്ക് മടങ്ങുന്ന വഴി. ചൂട് സഹിക്കവയ്യ. അപ്പോള്‍ ഓഫീസിന്റെ പുറത്തുള്ള നടപാതയില്‍ ആ ചൂടിലും പണിയെടുക്കുന്ന ഒരാളെ കണ്ടത്. മൂപ്പരേ മനസ്സാലെ നമിച്ചു. ഇരുപത്തിനാലു മണികൂറും എസിയില്‍ ഇരിക്കുന്ന ഞാന്‍ എന്തിനു പരിഭവപെടണം. ടീംലീഡ്‌ മൂപരോട് എന്തിനാ ഇപ്പോള്‍ ഇവിടെ കുഴികുത്തുന്നത് എന്ന് ചോദിച്ചു. സ്ട്രീറ്റ്‌ലൈറ്റ് പിടിപ്പിക്കാന്‍ ആണെന്ന് അയാള്‍ മറുപടി തന്നു. മമതയുടെ പരിഷ്ക്കാരം. സാള്‍ട്ട്‌ലേക്ക് ന്യൂടൌണ്‍ എന്നിവിടങ്ങളില്‍ സ്ട്രീറ്റ്‌ലൈറ്റ് കൊണ്ട് മോടിപിടിപ്പിക്കുക എന്നതാണ് പദ്ധതി. വിപ്രോയില്‍ നിന്നുള്ള വെളിച്ചവും റോഡിനു നടുവിലുള്ള സ്ട്രീറ്റ്‌ലൈറ്റിനും പുറമെയാണ് നടപാതയിലെ ഈ ലൈറ്റ്.ചുരുക്കി പറഞ്ഞാല്‍ പരിഷ്കാരത്തിന്റെ പേര് പറഞ്ഞു കോടികള്‍ കളയുക. കഴിഞ്ഞ മാസം ഹൌറ ബ്രിഡ്ജ് കാണാന്‍ പോയപ്പോള്‍ കടന്നുപോയ ചേരികള്‍ ആണ് അപ്പോള്‍ ഓര്മ വന്നത്. ഇവിടെ മോടിപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന കോടികള്‍ കൊണ്ട് ആ ചേരിനിവാസികളുടെ പ്രശ്നങ്ങള്‍ക്ക് ഒരളവുവരെ പരിഹാരം കണ്ടൂടെ. അല്ല ചത്തുകിടന്നാലും ചമഞ്ഞു കിടക്കണം എന്നാണല്ലോ. ശിവാജിയിലെ രജനിയുടെ ഡൈലോഗാണ് ഓര്മ വരുന്നത്. Rich get richer poor gets poorer... പണ്ടും അങ്ങനെ ആയിരുന്നല്ലോ. രാജാക്കന്മാരും പ്രഭുക്കന്മാരും സ്വര്ഗീയ ജീവിതം നയിക്കുമ്പോള്‍,  സാധാരണ പ്രജകള്‍ക്കു ദാരിദ്ര്യം മാത്രം. ഇന്ന് രാജാക്കന്മാരുടെ സ്ഥാനത്ത് മല്ല്യയും, അംബാനിമാരും പരമ ചെറ്റകളായ രാഷ്ട്രീയക്കാരും വന്നു എന്നത് മാത്രമാണ് വിത്യാസം. കലികാലം!!!

പിന്നാമ്പുറം :- കലികാലത്തെ പറ്റി പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓര്‍മ്മവന്നത്. കേരളത്തില്‍ ജീവിക്കാന്‍ പേടിയാണ് എന്ന് പറഞ്ഞ ലാലേട്ടനോട് തന്റെ ദുബൈയിലെ ഫ്ലാറ്റിലേക്ക് മാറുവാന്‍ പറഞ്ഞിട്ട് ഒരാഴ്ച തികയുന്നതിനു മുന്നേ പതിനായിരങ്ങളുടെ മുന്നില്‍വച്ച് ഒരു നേതാവ് വിളിച്ചുപറഞ്ഞു "കൊല്ലേണ്ടവരെ ഞങ്ങള്‍ കൊന്നിടുണ്ട്". ലാലേട്ടന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്??? മുകളില്‍ പറഞ്ഞ നേതാക്കളെ പോലുള്ള മണ്ടശിരോ'മണി'കള്‍ ഒക്കെക്കൂടി കേരളത്തെ ഭ്രാന്താലയമാക്കും അല്ല ആക്കി...

11 comments:

  1. i am afraid.. i dont see any parties propelled by ideology.. they are least concerned about welfare of the people.. all they want is power and money..

    ReplyDelete
    Replies
    1. നമ്മുക്കും കിട്ടണം പണം

      Delete
  2. To the top political parties...U take power and money.. atleast try to make our world a little better.. as u can.. keep some idea and ideology to make life better

    ReplyDelete
    Replies
    1. സ്വപ്നങ്ങള്‍ മാത്രം

      Delete
  3. I feel,kerala is still a heaven compared to other states :) But,as you said..we have some really senseless politicians.they are the curse..

    http://sachindinesh2210.blogspot.in

    ReplyDelete
    Replies
    1. yep.. politics is is still kingdom in some other states :)

      Delete
  4. bangal avar kolamakki...atuthathu kerallamanu...

    ReplyDelete
    Replies
    1. കേരളം കുളംതോണ്ടിയല്ലോ

      Delete
  5. now kerala is no more GOD'S OWN COUNTRY...Now a days there is no difference between politicians and criminals....

    ReplyDelete
  6. true....

    Please check out my new post. There is something for You.. :)

    ReplyDelete

Put in your thoughts here!!!