Sunday, May 22, 2011

ബസ്സും പെണ്ണും പിന്നെ ബാഗും...

ആറു മണി. ഒരു കല്യാണം കൂടാന്‍ വേണ്ടി ഞാന്‍ കോഴിക്കോടുള്ള ഏച്ചിയുടെ വീട്ടില്‍ എത്തിയതേയുള്ളു. ഭക്ഷണം കഴിക്കുമ്പോഴാണ്ണു ഫോണില്‍ നിന്നും സ്വദേശിണ്റ്റെ റ്റൈറ്റില്‍ മുഴങ്ങിയത്‌. എടുത്തുനോക്കിയപ്പൊള്‍ അപ്പുറത്തു വശ്യമനോഹരമായ സ്ത്രീ ശബ്ദം, എച്ച്‌ ആറിണ്റ്റെയാണ്ണു. പിറ്റേന്ന്‌ രാവിലെ പതിനൊന്നു മണിക്കു Group Discussion ഉണ്ടെന്നു. കേരളത്തില്‍ നിന്നും ഞാന്‍ എങ്ങനെ ബാംഗ്ളൂറ്‍ എത്തിചേരുമെന്നാണ്ണു അവര്‍ക്കു സംശയം. ഏത്‌ തൂണ്‍ പിളര്‍ന്നും ഞാനെത്തും എന്നറിയിച്ചപ്പൊള്‍ അവര്‍ക്കു സന്തോഷമായി. ഹൊ! എണ്റ്റെ ആത്മവിശ്വാസത്തില്‍ അവര്‍ വീണ്ണു, നാളെ ജോലി ഉറപ്പ്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി. പാളയം മാര്‍ക്കറ്റില്‍ അലഞ്ഞുത്തിരിഞ്ഞു ടിക്കറ്റൊപ്പിച്ചു ബാംഗ്ളൂരിലെത്തി. പക്ഷെ അവര്‍ അറിഞ്ഞഭാവം കാണിച്ചില്ല എന്നു മാത്രമല്ല ഞാന്‍ gdയില്‍ പുറത്താവുകയും ചെയ്തു. അങ്ങനെ കല്യാണമെങ്കിലും കൂടാമെന്നു കരുതി ഞാന്‍ നാട്ടിലേക്കു തിരിച്ചു. കല്ലാശിപാളയത്തേക്കുള്ള PK ട്രാവത്സിണ്റ്റെ കണ്ണക്ഷന്‍ ബസ്സും കാത്തു മടിവാള നിന്നു. അപ്പോഴാണ്ണു വലിയ ബാഗുകളുമായി രണ്ടു തരുണീമണികള്‍ എണ്റ്റെ അപ്പുറത്തു വന്നു നിന്നത്‌. ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഞാന്‍ അവരേയും അവര്‍ ഇടയ്ക്ക്‌ എന്നേയും നോക്കി സമയം കളഞ്ഞു. അപ്പോഴേക്കും ബസ്സുവന്നു. ഭാഗ്യത്തിനു അവരും അതില്‍ തന്നെ. ഞാന്‍ അവരുടെ എതിര്‍വശത്തു പിന്നിലായി ഇരിപ്പുറപ്പിച്ചു. ബസ്സ്‌ നിറഞ്ഞിരിന്നു. അപ്പോഴാണ്ണു മുപ്പതുവയസ്സു പ്രായം തോന്നിക്കുന്ന ഒരു മാന്യന്‍ വന്നു തരുണിയുടെ അടുത്തു നിന്നതു. അയാളുടെ ഭാവത്തില്‍ നിന്നും എനിക്കു മനസ്സിലായി മൂപ്പരും അവരെകണ്ടു ഹാലിളകിയിരിക്കുകയാണ്ണെന്നു. മൂപ്പര്‍ക്കു ക്ഷമ നശിച്ചുതുടങ്ങിയിരുന്നു. സ്പര്‍ശന സുഖത്തിനു വേണ്ടി അയാള്‍ curtianഉം, sideglassഉം അഡ്ജസ്റ്റ്‌ ചെയ്തുകൊണ്ടിരുന്നു. ഒന്നും നടക്കുന്നില്ല എന്നതുകൊണ്ടു അയാള്‍ അടുത്ത പണിതുടങ്ങി. മൂപ്പര്‍ കാലെടുത്തു തരുണികളുടെ സീറ്റിനിടയില്‍ കേറ്റിവച്ചു. ഹ്മ്മ്‌. ഇപ്പൊള്‍ എന്തൊക്കേയോ മൂപ്പര്‍ക്കു കിട്ടി തുടങ്ങി. ഒരു പത്തുമിനുട്ട്‌ അവള്‍ സഹിച്ചു. പിന്നെയവള്‍ മടിയിലിരുന്ന ബാഗ്‌ എടുത്തു മൂപ്പരുടെ കാലിലേക്കിട്ടു. അയാളുടെ മുഖഭാവത്തില്‍നിന്നും നന്നായി വേദനിച്ചെന്നു മനസ്സിലായി. പിന്നെ ഞാന്‍ അങ്ങോട്ടേക്കു നോക്കിയതേയില്ല!! കല്ലാശിപാളയത്തെത്തിയപ്പോള്‍ ഞാന്‍ മൂപ്പരെ നോക്കി വളിഞ്ഞ ചിരി ചിരിച്ചു. മൂപ്പര്‍ കടന്നല്‍കുത്തിയപോലെ മുഖംവീര്‍പ്പിച്ചു നടന്നുപോയി. അയാള്‍ മുടന്തുന്നുണ്ടോ എന്നെനിക്കൊരു സംശയം... ഏതായാലും ആ പെണ്ണിണ്റ്റെ ബുദ്ധി എനിക്കിഷ്ടപെട്ടു. ഇനി അയാള്‍ അരേയെങ്കിലും സ്പര്‍ശിക്കാന്‍ രണ്ടുവട്ടം ചിന്തിക്കും....

4 comments:

  1. hmm....kollam....da sathyam para bag ninte kalil ittapol enthu thonni....????!!!!

    "darshane punnyam....sparshane papam..." iniyenkilum ee maha vachanam orkkenam....!!manasilayo??

    ReplyDelete
  2. da ninte peruvekkathe 30vayassullayal ennu paranju ninnodu karuna kanicha ennikittu thanne vekkunno????

    ReplyDelete
  3. kollaamm.........

    ReplyDelete

Put in your thoughts here!!!