നാലു വര്‍ഷത്തെ എഞ്ജിനീയറിംഗ് പഠനം ജീവിതത്തില്‍ മറക്കാനാവത്ത ഒരുപാട്  അനുഭവങ്ങള്‍ തന്നിട്ടുണ്ടു. അതില്‍ ഒട്ടുമിക്കതിലും എണ്റ്റെ റൂം മേറ്റ് അര്ഷാദോ  അല്ലേങ്കില് എണ്റ്റെ പഴയ ബെഞ്ച്മേറ്റ് സൂരജോ പങ്കാളിയാണ്ണ്. ഒരുദിവസം പിറന്നാല്‍  സൂരജിണ്റ്റെ മണ്ടത്തരമില്ലതെ അതവസാനിക്കാറില്ല. പക്ഷേ ആളൊരു പുലിയാണ്ണു അങ്ങനെ  നമ്മള് ജീവിതം ചിരിച്ചും കരഞ്ഞും കളിയാക്കിയും ആര്‍മാദിച്ചിരുന്ന കാലം. ഇന്നതൊക്കെ  ഓര്‍ക്കുമ്പോള്‍ ചിരിയോടൊപ്പം കണ്ണ് നിറയുകയും ചെയ്യും, ആ നല്ല നാളുകള്‍ ഇനി  തിരിച്ചുകിട്ടില്ലല്ലോ എന്നോര്‍ത്ത്. ആ ഓര്‍മ്മകളിലെ രസകരമായ ഒരനുഭവമാണ്ണിത്. 
നാലാം സെമസ്റ്റെറിലെ ഒരു ക്ളാസ്സ്. CODയാണു വിഷയം. ക്ളാസ്സെടുക്കുന്നതാകട്ടെ  നമ്മുക്ക് വേണ്ടപ്പെട്ട ടീച്ചറും. മിസ്സാകട്ടെ തകര്‍ത്ത് ക്ളാസ്സെടുക്കുന്നു.  ഉച്ചയ്ക്ക് ശേഷമായത്കൊണ്ടു ഞാനും എണ്റ്റെ ബെഞ്ച്മേറ്റ്സായ സൂരജും അര്‍ഷാദും  ഒന്നുമറിയതെ നല്ല ഉറക്കമായിരുന്നു. ഇടയ്ക്കെപ്പൊഴോ ഉണ്ണര്‍ന്ന സൂരജ് മിസ്സ്  ശ്രദ്ധിക്കുന്നുണ്ടെന്ന് കരുതി നമ്മളെ വിളിച്ചുണര്‍ത്തി. ഉണ്ണര്ന്നയുടന്നെ  അര്ഷാദിണ്റ്റെ വക നമ്മളോടു ഒരു ചൊദ്യം. ഉറുമ്പിണ്റ്റെ ദേഹത്തെ ആസിഡ് എന്താ?  ഫോര്‍മിക് ആസിഡല്ലേ? (NB) ഇത്കേട്ട നമ്മള്‍ക്ക് ചിരിയടക്കാന്‍ പറ്റിയില്ല. ഞാന്‍  ബെഞ്ചിനടിയില്ലേക്ക് വലിഞ്ഞു വായയും പൊത്തി ചിരിച്ചു. സൂരജാകട്ടെ  ഇരുന്നയിരിപ്പില് കുടുകുടെ ചിരിച്ചു. സൂരജിന് ഗണപതിയെന്നൊരു ചെല്ലപേരുണ്ട്.  എന്തിനാണ്ണെന്ന് നിങ്ങള്‍ ഊഹിച്ചിട്ടുണ്ടാകുമെല്ലൊ. കുടവയറും  കുലുക്കിച്ചിരിക്കുന്ന സൂരജിനെകണ്ട് ടീച്ചര്‍ക്കത്ര പന്തിതോന്നിയില്ല. തണ്റ്റെ  എവിടയൊക്കെയോ നോക്കിചിരിക്കുകയാണ്ണ് എന്നാണ്ണ് ടീച്ചര്‍ തെറ്റിധരിച്ചത്. ഉടനെ  കിട്ടി സൂരജിന് മുഖത്തടിച്ചത്പോലൊരു ഗെറ്റൌട്ട്!!! പാവം സൂരജ്. ഏതായലും അതിനു  ശേഷം മിസ്സിണ്റ്റെ നിശ്ച്ചിത ദൂരത്തെത്തുമ്പൊഴേക്കും സൂരജിനോട് കൈനീട്ടീ മിസ്സ്  പറയും. "മതി മതി. അവിടെ നിന്നുകൊണ്ടു പറഞ്ഞാല്‍ മതി"... 
NB-  ഡോക്ടറാകണമെന്നാഗ്രഹിച്ചതുകൊണ്ട് ഇമ്മാതിരി കാര്യങ്ങളില്‍ അര്‍ഷാദ്  പുലിയായിരുന്നു. എന്നേയും ഒട്ടുമിക്കവരേയും പോലെ എഞ്ജിനീയറിംഗ് എന്നാല്‍  പെയിണ്റ്റും ഫോട്ടോഷോപ്പുമാണ്ണെന്നു തെറ്റിധരിച്ചാണ്ണ് അവനും ഇവിടെ  എത്തിപെട്ടത്..... 
നന്ദി- ഈ പോസ്റ്റിടുന്നു എന്നു പറഞ്ഞപ്പോള്‍ പേരുപോലും  മാറ്റണ്ടായെന്നു പറഞ്ഞു എല്ലവിധ പ്രൊല്ത്സാഹനവും നല്കിയ എണ്റ്റെ പ്രിയ കുട്ടുകാരായ  അര്‍ഷാദിനും സൂരജിനും. 
 
 
ithu kalakki...arshad sherikkum..CHEEEEEEEERRI :-)
ReplyDeleteഎന്നേയും ഒട്ടുമിക്കവരേയും പോലെ എഞ്ജിനീയറിംഗ് എന്നാല്‍ പെയിണ്റ്റും ഫോട്ടോഷോപ്പുമാണ്ണെന്നു തെറ്റിധരിച്ചാണ്ണ് അവനും ഇവിടെ എത്തിപെട്ടത്
ReplyDeleteഎനിക്കിതാണ് ഇഷ്ടപ്പെട്ടത്... നൂറ് ശതമാനം വാസ്തവം...
nannayitund...well done..
ReplyDeleteപാവം ഉറുമ്പ്. എഞ്ചിനിയറിംഗ് ക്ലാസില്‍ കയറാന്‍ അതെന്തു പാപം ചെയ്തു ആവൊ?
ReplyDelete